Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Music Day

ഇ​ന്ന് ലോ​ക സം​ഗീ​ത​ദി​നം; കു​ട്ടി​പ്പാ​ട്ടു​ക​ളു​ടെ സു​ൽ​ത്താ​നാ​യി അ​ർ​ഷി​ദ് ശ്രീ​ധ​ർ

തൃ​​​ശൂ​​​ർ: ഡി​​​ജി​​​റ്റ​​​ൽ യു​​​ഗ​​​ത്തി​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ ലോ​​​ക​​​ത്തെ സം​​​ഗീ​​​ത​​​ത്തി​​​ലൂ​​​ടെ കൈ​​​പി​​​ടി​​​ച്ചു​​​ന​​​ട​​​ത്തു​​​ന്ന സം​​​ഗീ​​​ത​​​പ്ര​​​തി​​​ഭ​​​യാ​​​ണ് അ​​​ർ​​​ഷി​​​ദ് ശ്രീ​​​ധ​​​ർ. ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു കു​​​ട്ടി​​​ക​​​ൾ ആ​​​സ്വ​​​ദി​​​ക്കു​​​ന്ന ഇ​​​ൻ​​​ഫോ​​​ബെ​​​ൽ​​​സ് കു​​​ട്ടി​​​പ്പാ​​​ട്ടു​​​ക​​​ൾ​​​ക്കു ക​​​ഴി​​​ഞ്ഞ ഏ​​​ഴു​​​വ​​​ർ​​​ഷ​​​മാ​​​യി സം​​​ഗീ​​​ത​​​വും പ്രോ​​​ഗ്രാ​​​മിം​​​ഗും നി​​​ർ​​​വ​​​ഹി​​​ച്ച​​​ത് അ​​​ർ​​​ഷി​​​ദാ​​​ണ്. ഇ​​​ത്ത​​​ര​​​ത്തി​​​ൽ 600 കു​​​ട്ടി​​​പ്പാ​​​ട്ടു​​​ക​​​ളാ​​​ണ് ആ​​​റു ഭാ​​​ഷ​​​ക​​​ളി​​​ലാ​​​യി ഇ​​​റ​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞ​​​ത്. പ​​​ല​​​തും വ​​മ്പ​​​ൻ​​​ഹി​​​റ്റു​​​ക​​​ൾ.

‘വ​​​ട്ട​​​മാ​​​ന ത​​​ട്ട് ...ത​​​ട്ട് നി​​​റ​​​യെ ല​​​ട്ട്’ എ​​​ന്ന ത​​​മി​​​ഴ് റൈം 30.5 ​​​മി​​​ല്യ​​​ൺ ആ​​​ളു​​​ക​​​ളാ​​​ണ് ക​​​ണ്ട​​​ത്. ‘ഉ​​​രു​​​ള​​​ക്കി​​​ള​​​ങ്ങ് ചെ​​​ല്ല​​​ക്കു​​​ട്ടി​​​ക്ക് പൂ​​​ച്ചാ​​​ണ്ടി ഭ​​​യം’, ‘ചി​​​ന്ന​​​ക്ക​​​ണ്ണ​​​ൻ’ എ​​​ന്നി​​​വ​​​യും വ​​​ന്പ​​​ൻ ഹി​​​റ്റാ​​​ണ്. ‘സ്കൂ​​​ൾ ബ​​​സ് വ​​​ന്നു റെ​​​ഡി​​​യാ​​​കൂ’, ‘ഇ​​​രു​​​ട്ടി​​​നെ പേ​​​ടി’എ​​​ന്നി​​​വ മ​​​ല​​​യാ​​​ള​​​ത്തി​​​ലും ഹി​​​റ്റാ​​​യി. ഹി​​​ന്ദി​​​യി​​​ലെ റൈ​​​മു​​​ക​​​ളാ​​​ണ് മെ​​​ഗാ​​​ഹി​​​റ്റു​​​ക​​​ൾ. മു​​​ന്നാ രോ ​​​ര​​​ഹാ​​​രേ എ​​​ന്ന ഗാ​​​നം വി​​​വി​​​ധ ഭാ​​​ഷ​​​ക​​​ളി​​​ലും പ​​​തി​​​പ്പു​​​ക​​​ളി​​​ലു​​​മാ​​​യി ഇ​​​തി​​​ന​​​കം 945 മി​​​ല്യ​​​ൺ ആ​​​ളു​​​ക​​​ളാ​​​ണ് ക​​​ണ്ട​​​ത്. ‘ഗ​​​യ്യാ മേ​​​രി ആ​​​ത്തി​​​ഹേ’ര​​​ണ്ടു​​​വ​​​ർ​​​ഷം​​​കൊ​​​ണ്ട് 858 മി​​​ല്യ​​​ണും ‘ചു​​​ന്നൂ മി​​​ന്നൂ’ 645 മി​​​ല്യ​​​ണും പി​​​ന്നി​​​ട്ടു.

ഇം​​​ഗ്ലീ​​​ഷ്, തെ​​​ലു​​​ങ്ക്, ക​​​ന്ന​​​ട, ബം​​​ഗാ​​​ളി ഭാ​​​ഷ​​​ക​​​ളി​​​ലും കു​​​ട്ടി​​​പ്പാ​​​ട്ടു​​​ക​​​ൾ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. കു​​​ട്ടി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ത​​​രം​​​ഗ​​​മാ​​​യി മാ​​​റി​​​യ ‘ചി​​​ട്ടി​​​യും ഡോ​​​ളി​​​യും’​​​­പ​​​രി​​​പാ​​​ടി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​സം​​​ഗീ​​​ത​​​വും സൗ​​​ണ്ട് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗും മ്യൂ​​​സി​​​ക് പ്രോ​​​ഗ്രാ​​​മിം​​​ഗും അ​​​ർ​​​ഷി​​​ദാ​​​ണ്.

ഭാ​​​ഷ​​​യു​​​ടെ അ​​​തി​​​രു​​​ക​​​ൾ മ​​​റി​​​ക​​​ട​​​ന്ന് കു​​​ട്ടി​​​ക​​​ളു​​​ടെ മ​​​ന​​​സി​​​ലേ​​​ക്ക് എ​​​ളു​​​പ്പ​​​ത്തി​​​ൽ എ​​​ത്തി​​​ച്ചേ​​​രു​​​ന്ന ല​​​ളി​​​ത​​​മാ​​​യ ഈ​​​ണ​​​ങ്ങ​​​ളും ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ ശ​​​ബ്ദ​​​സം​​​വി​​​ധാ​​​ന​​​വു​​​മാ​​​ണ് അ​​​ർ​​​ഷി​​​ന്‍റെ സൃ​​​ഷ്ടി​​​ക​​​ളു​​​ടെ പ്ര​​​ത്യേ​​​ക​​​ത. കു​​​ട്ടി​​​ക​​​ളു​​​ടെ പ്രാ​​​യ​​​ത്തി​​​നും മ​​​നഃ​​​ശാ​​​സ്ത്ര​​​ത്തി​​​നും അ​​​നു​​​യോ​​​ജ്യ​​​മാ​​​യ രീ​​​തി​​​യി​​​ൽ സം​​​ഗീ​​​തം രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന​​​തി​​​ൽ വി​​​ജ​​​യി​​​ക്കാ​​​നാ​​​യ​​​താ​​​ണ് അ​​​ർ​​​ഷി​​​ദി​​​നെ ശ്ര​​​ദ്ധേ​​​യ​​​നാ​​​ക്കി​​​യ​​​ത്. പ​​​ഠ​​​ന​​​വും വി​​​നോ​​​ദ​​​വും ഒ​​​രു​​​മി​​​പ്പി​​​ക്കു​​​ന്ന ഗാ​​​ന​​​ങ്ങ​​​ൾ യുട്യൂ​​​ബി​​​ലൂ​​​ടെ​​​യും മ​​​റ്റ് ഡി​​​ജി​​​റ്റ​​​ൽ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ലൂ​​​ടെ​​​യും കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു പ്രേ​​​ക്ഷ​​​ക​​​രി​​​ലെ​​​ത്തി.

താ​​​ര​​​പ്ര​​​ഭ​​​യി​​​ല്ലാ​​​തെ കാ​​​മ​​​റ​​​ക​​​ൾ​​​ക്കു പി​​​ന്നി​​​ൽ​​​നി​​​ന്ന് അ​​​നേ​​​കം കു​​​ട്ടി​​​ക​​​ളു​​​ടെ ബാ​​​ല്യ​​​ത്തി​​​ന് ഈ​​​ണം ന​​​ൽ​​​കി​​​യ അ​​​ർ​​​ഷി​​​ദ് ശ്രീ​​​ധ​​​ർ ഇ​​​ന്ന​​​ത്തെ ഡി​​​ജി​​​റ്റ​​​ൽ സം​​​ഗീ​​​ത​​​ലോ​​​ക​​​ത്തെ നി​​​ശ​​​ബ്ദ​​​നാ​​​യ സു​​​ൽ​​​ത്താ​​​നാ​​​ണ്.

കൃ​​​ഷി​​​വ​​​കു​​​പ്പി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ പേ​​​രാ​​​മം​​​ഗ​​​ലം മ​​​ന​​​പ്പ​​​ടി ക​​​ല്ലെ​​​ട്ടു​​​കു​​​ഴി​​​യി​​​ൽ ശ്രീ​​​ധ​​​ര​​​ന്‍റെ​​​യും പ​​​ത്തു​​​വ​​​ർ​​​ഷം പേ​​​രാ​​​മം​​​ഗ​​​ലം ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​മാ​​​യി​​​രു​​​ന്ന വാ​​​സ​​​ന്തി​​​യു​​​ടെ​​​യും മ​​​ക​​​ൻ അ​​​ഞ്ചാം​​​ക്ലാ​​​സ് മു​​​ത​​​ലാ​​​ണു സം​​​ഗീ​​​തം അ​​​ഭ്യ​​​സി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യ​​​ത്. തൃ​​​ശൂ​​​ർ എ​​​ച്ച്. ഗ​​​ണേ​​​ശ​​​ൻ​​​മാ​​​സ്റ്റ​​​റു​​​ടെ കീ​​​ഴി​​​ൽ മൃ​​​ദം​​​ഗ​​​വും ദി​​​നേ​​​ശ് ദേ​​​വ​​​ദാ​​​സി​​​നു കീ​​​ഴി​​​ൽ ഹി​​​ന്ദു​​​സ്ഥാ​​​നി​​​സം​​​ഗീ​​​ത​​​വും അ​​​ഭ്യ​​​സി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ഫ്രി​​​ജോ ഫ്രാ​​​ൻ​​​സീ​​​സി​​​ന​​​രി​​​കി​​​ൽ പി​​​യാ​​​നോ​​​യും പ​​​ഠി​​​ച്ചു.

രാ​പ​ക​ൽ സി​​​നി​​​മ​​​യി​​​ൽ കോ​​​റ​​​സ് പാ​​​ടി​​​ത്തു​​​ട​​​ങ്ങി​​​യ അ​​​ർ​​​ഷി​​​ദ് നി​​​ര​​​വ​​​ധി സി​​​നി​​​മ​​​ക​​​ളി​​​ൽ കോ​​​റ​​​സ് പാ​​​ടി. സൗ​​​ണ്ട് എ​​​ൻ​​​ജി​​​നീ​​​യ​​​റാ​​​യും പ്രോ​​​ഗ്രാ​​​മ​​​റാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. ‘മ​​​ക്ക​​​ന’എ​​​ന്ന സി​​​നി​​​മ​​​യി​​​ലെ ര​​​ണ്ടു പാ​​​ട്ടു​​​ക​​​ൾ​​​ക്കു സം​​​ഗീ​​​തം ന​​​ൽ​​​കി. രോ​​​ഹി​​​താ​​​ശ്വി​​​ൻ എ​​​ന്ന ക​​​ന്ന​​​ട സി​​​നി​​​മ​​​യി​​​ലും അ​​​ർ​​​ഷി​​​ദാ​​​ണ് സം​​​ഗീ​​​തം. അ​​​നു​​​ജ​​​ൻ അ​​​ഭി​​​ജി​​​ത്ത് ശ്രീ​​​ധ​​​ർ തൃ​​​ശൂ​​​രി​​​ൽ എ​​​സ്എം ഓ​​​ഡി​​​യോ സ്റ്റു​​​ഡി​​​യോ ന​​​ട​​​ത്തു​​​ന്നു. അ​​​നു​​​ജ​​​ത്തി അ​​​നു​​​ഗ്ര​​​ഹ ശ്രീ​​​ധ​​​റും ഗാ​​​യി​​​ക​​​യാ​​​ണ്.

Latest News

Corehub Up